പ്ലാവ് തനിവിള കൃഷിക്ക് തുടക്കമായി
പുല്‍പ്പള്ളി: വയനാട് സിറ്റി ക്ലബിന്റെ പ്ലാവ് തനിവിള കൃഷി പദ്ധതിക്ക് തുടക്കമായി. കൃഷിഭവന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായത്തോടെ ജില്ലയിലെ തെരഞ്ഞെടുത്ത 25 കര്‍ഷകരുടെ ഭൂമിയിലാണ് പ്ലാവ് തനിവിളയായി കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കു നല്കുന്ന ഹൈബ്രിഡ് തൈകളുടെ വിതരണം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിറ്റി ക്ലബ്ബ് ഭാരവാഹികളായ എന്‍.യു.ഉലഹന്നാന്, കെ.ആര് ജയരാജ്, എല്‍ദോസ് മത്തോക്കില്‍, പി.എ.ഡീവന്‍സ് ,ജോസ് കണ്ടംതുരുത്തി,മാത്യു ഉണ്ണിപളളി,ശ്രാവണ്‍ സിറിയക്ക് എന്നിവര്‍ സംസാരിച്ചു.ബെന്നി മാത്യു ആമുഖ പ്രഭാഷണവും സി.ഡി ബാബു പദ്ധതി വിശദീകരണവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍