തരുവണ അങ്ങാടിയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
മഴക്കാല ജന്യ രോഗങ്ങളുടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തരുവണ അങ്ങാടിയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവന്നതും കൊതുകു വളരാന്‍ സാഹചര്യം സൃഷ്ടിച്ചതുമായ കടകളില്‍ നിന്ന് ആകെ 5200 രൂപ പിഴ ഈടാക്കി.പരിശോധനയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് സഈദ്, സീനിയര്‍ ക്ലര്‍ക്ക് നിസാര്‍,സിവില്‍ പോലീസ് ഓഫീസര്‍ അനുരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്സണ് ജോസഫ്, ജോബിന് വര്‍ഗ്ഗീസ്, ജിത.എന്‍.ടി, രാജേഷ് കാളിയത്ത് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍