പരിസ്ഥിതി സെമിനാറും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും
നിത്യഹരിത ഭൂമി വീണ്ടെടുക്കേണ്ട പ്രകൃതി എന്ന പ്രമേയത്തെ ആസ്പദമാക്കി മാനാഞ്ചിറ ശാഖാ മുസ്ലിം ലീഗ് ,യൂത്ത് ലീഗ്,എം.എസ്.എഫ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി സെമിനാറും,എസ്.എസ്.എല്‍.സി,പ്ലസ്ടു മദ്രസ്സ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉത്ഘാടനം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് പടിഞ്ഞാറത്തറ നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ സി.പി ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് വൈസ് പ്രെസിഡെന്റ് ഹാരിസ് കാട്ടിക്കുളം വിജയികള്‍ക്ക് എന്ഡോവ്മെന് നല്കി ആദരിച്ചു . പരിസ്ഥിതി സെമിനാറില്‍ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ചെറുവയല്‍ രാമന്, ലീഗ് നേതാവ് കണ്ണോളി മുഹമ്മദ് എന്നിവര്‍ ക്ലാസ്സ് എടുത്തു . അബ്ദുസ്സമദ് ദാരിമി മാനാഞ്ചിറ, സലാം ഓടന്‍, അജ്മല്‍ ഉപ്പി, ഉപ്പി അന്ദ്രു, പി മായന്‍ ഹാജി, അനീസ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.ശിഹാബ് തങ്ങള്‍ ഓര്മ മരം വാര്‍ഡ് മെമ്പര്‍ എ.ചാപ്പന് ശാഖ ലീഗ് വൈസ് പ്രസിഡന്റ് എന്‍. മമ്മുവിന് നല്കി ഉത്ഘാടനം നിര്‍വഹിച്ചു. ശാഖ ലീഗ് സെക്രട്ടറി പിലാക്കണ്ടി യൂസുഫ് സ്വാഗതവും ട്രഷറര്‍ പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍