ജീവിത വഴിയില്‍ ഒറ്റപ്പെട്ടവര്‍ക്കൊപ്പം യൂത്ത് ലീഗ് ഇഫ്താര്‍
പിണങ്ങോട്: ജീവിതം നല്കിയ വേദനകളില്‍ ഉരുകുന്നവര്‍ക്ക് കൈത്താങ്ങിന്റെ കരുതലുമായി മുസ്്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ ശ്രദ്ധേയമായി. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെയും നോക്കാനാളില്ലാത്ത വൃദ്ധരെയും അഗതികളെയും സംരക്ഷിച്ച് വരുന്ന പിണങ്ങോട് പീസ് വില്ലേജില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മനുഷ്യ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സംഗമ വേദിയായി. ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച സംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ, സി കെ ശശീന്ദ്രന് എം എല്‍ എ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു, മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്, ചലച്ചിത്ര താരം അബു സലിം, ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, കെ എം ഷബീര്‍ അഹമ്മദ്, പി കെ അമീന്, ജില്ലാ ട്രഷറര്‍ സലിം കേളോത്ത്, ഭാരവാഹികളായ ഷമീം പാറക്കണ്ി, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, നിയോജക മണ്ഡലം ഭാരവാഹികളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും വൈസ് പ്രസിഡന്റ് വി എം അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ പീസ് വില്ലേജ് കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ പങ്കു വെച്ച് അവര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും കഴിച്ചാണ് പിരിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍