കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി കുവൈറ്റ് വയനാട് അസോസിയേഷന്
കല്‍പ്പറ്റ:കുവൈറ്റിലെ വയനാട് പ്രവാസികളുടെ സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷന് (കെ ഡബ്ല്യൂ എ)എല്ലാ വര്‍ഷവും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി പഠനസഹായം നല്കുന്ന പ്രൊജക്ട് വിദ്യാകിരണ്‍ ഈ വര്‍ഷവും വിപുലമായി സംഘടിപ്പിച്ചു.കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍ റോയ് മാത്യു അധ്യക്ഷത വഹിച്ചു.കെ.ഡബ്ല്യൂ.എ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജലീല്‍ വാരാമ്പറ്റ സ്വാഗതം പറഞ്ഞു.ഉദ്ഘാടന പ്രസംഗത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന് വയനാട്ടില്‍ ചെയ്യുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും അതുപോലെ തിരിച്ചു വരുന്ന വയനാട് പ്രവാസികള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ഉണ്ടായി.കെ ഡബ്ല്യൂ എ മെമ്പര്‍ കെ.സിദ്ദീഖ് അദ്ദേഹത്തിന് മൊമെന്റോ നല്കി ആദരിച്ചു.തുടര്‍ന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.ആശംസകള്‍ അറിയിച്ച് സംസാരിക്കുകയും എല്ലാ വിധ പിന്തുണയും അറിയിക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.മിനി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്,കെ.എസ്.ആര്.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.എം.ശിവരാമന്,ജി.കെ.പി.എ കേരള വൈസ് പ്രസിഡന്റ് സാജിദ് വൈത്തിരി,വന്ദന ഷാജു (സാമൂഹിക പ്രവര്ത്തകന്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെ ഡബ്ല്യൂ എ കുടുംബാംഗം ഷമീല പടിഞ്ഞാറത്തറയെ ആദരിക്കുകയും ചെയ്തു.കെ ഡബ്ല്യൂ എ ഓഡിറ്റര്‍ കെ.ഷറഫുദ്ദീന് വള്ളി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍