പഠനോത്സവവും വൃക്ഷതൈ വിതരണവും നടത്തി.
ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി കോക്കുഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും വിദ്യാര്‍ത്ഥികള്‍ക്കുള്ള വൃക്ഷതൈ വിതരണവും നടത്തി.യൂണിറ്റ് പ്രസിഡണ്ടും മേഖല കമ്മറ്റി അംഗവുമായ സബിത കോക്കുഴിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സി.പി.ഐ.എം കല്‍പ്പറ്റ എരിയ കമ്മറ്റി അംഗവും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.എം നാസര്‍ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മറ്റി അംഗവുമായ ജംഷിദ്.പി മുഖ്യപ്രഭാഷണം നടത്തി.സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം നിധിന് വി.കെ പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു യൂണിറ്റ് സെക്രട്ടറി അമൃതാനന്ദ് സ്വാഗതവും സാന്ദ്ര രവീന്ദ്രന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍