ബത്തേരി കെ.എസ്.ആര്.ടി.സി സോഷ്യല്‍ മീഡിയ അംഗങ്ങള്‍ ഒത്തുകൂടി
സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി വാട്സ് ആപ്പ്, ഫേസ്ബുക് കൂട്ടായ്മയിലെ അംഗങ്ങള്‍ ബത്തേരി ഗ്യാരേജില്‍ ഒത്തുകൂടി.ഗ്രൂപ്പ് രൂപീകൃതമായി ഒരു വര്‍ഷം പിന്നിട്ടൂവെങ്കിലും ആദ്യമായിട്ടാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ നേരില്‍ കാണുന്നത്.ആദ്യമായി ചേര്‍ന്ന കൂട്ടായ്മയില്‍ നാളിതുവരെ ചെയ്ത പ്രവൃത്തികളെ കുറിച്ച് അഡ്മിന്മാരായ മുഹമ്മദ് സലീം കുരുടന്‍കണ്ടി, ഡോണ മനു ജോസ്, അരുണ്‍ ബാബു, ശരത് കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു. ജീവനക്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ഡിപ്പോയിലെ സീനിയര്‍ ഡ്രൈവറായ ടി.എസ് സുരേഷ് ,കണ്ടക്ടര്‍ സിയാദ് എച്ച് പത്തനംതിട്ട ചടങ്ങില്‍ സംബന്ധിച്ചു.ചടങ്ങില്‍ വെച്ച് കൂട്ടായ്മ ഡിസൈന്‍ ചെയ്ത കുമളി നെയിം ബോര്‍ഡ്, പറവൂര്‍ ബാക്ക് ബോര്‍ഡ് എന്നിവ അധികൃതര്‍ക്ക് ടീം കൈമാറി.ആക്റ്റീവ് അംഗങ്ങളായ സിറാജുദ്ദീന് കല്ലിങ്ങല്‍,ബിജു,നസീം,ഷമീര്‍ ചേനക്കല്‍, സിദ്ദീഖ്, ജോഷി ജെ, ജിനു നാരായണന്, ജോര്‍ജ്ജ് പി.സി, മുഹമ്മദ് നവാസ് വി, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍