ബാണാസുര സാഗര്‍ ഡാമിലെ ചാര്‍ജ് വര്‍ധന പിന്‍വലിക്കണം: ഡിവൈഎഫ്ഐ
കല്‍പ്പറ്റ:ബാണാസുര സാഗര്‍ അണക്കെട്ട് സന്ദര്ശിക്കാനെത്തുന്നവരില് നിന്നും ഈടാക്കുന്ന ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഫ്ളവര്‍ ഷോയുടെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചിരുന്നു. മെയ് 31 ന് ഫ്ളവര്‍ ഷോ അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഈദുല്‍ ഫിത്തര്‍ സീസണില്‍ എത്തുന്ന പതിനായിരകണക്കിന് സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു മാസത്തേക്ക് കൂടി ചാര്‍ജ് വര്‍ദ്ധന നീട്ടിയിരിക്കുകയാണ്. സ്ഥാപനത്തിന് യാതൊരു അധിക ലാഭവും ലഭിക്കാത്ത സാഹചര്യത്തില്‍ ്രെപെവറ്റ് കോണ്‍ട്രാക്ടര്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രമാണ് ചാര്‍ജ് വര്‍ധന നീട്ടിയിരിക്കുന്നത് ആയതിനാല്‍ ചാര്‍ജ് വര്‍ദ്ധനവ് അടിയന്തിരമായി പിന്‍വലിച്ച് പഴയ ചാര്‍ജായ മുതിര്‍ന്നവര്‍ 30 കുട്ടികള്‍ 10 എന്ന നിരക്ക് പുന:സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ചൊവ്വാഴ്ച്ച ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം സെന്റര്‍ ഉപരോധിക്കാനും സമ്മേളനം തീരുമാനിച്ചു.കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് സമ്മേളനം ഉദഘാടനം ചെയ്തു . ബ്ലോക്ക് സെക്രട്ടറി എം വി വിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ റഫീഖ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു .ഇ ബി ദിനേശന് കണ്‍വീനറായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത് . കെ പി ഷിജു , സി ജി പ്രത്യുഷ് , എം സെയ്ദ് , സി എച് മമ്മി , തുടങ്ങിയവര്‍ സംസാരിച്ചു.എം രമേഷ് സെക്രട്ടറിയും എം ബിജുലാല്‍ പ്രസിഡന്റും സി യൂസഫ് ട്രഷററുമായ 19 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍