വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
പുല്‍പ്പള്ളി ആടിക്കൊല്ലി മൂലേത്തറയില്‍ സുരേന്ദ്രന്റെ ഭാര്യ ഷൈല (46) യാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് സ്ഥാപിച്ച സ്വിച്ച് ബോര്‍ഡില്‍ നിന്നും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കടിക്കുകയായിരുന്നൂവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഷൈലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സുരേന്ദ്രന് പരുക്കേറ്റു. സുരേന്ദ്രനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലെക്ക് കൊണ്ടുപോയി.സൂരജ് , സാന്ദ്ര എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍