റിലീഫ് സംഗമവും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യം റിലീഫ് സംഗമവും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഭാഷാ അനുസ്മരണവുംസംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കിടപ്പിലായ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള കിറ്റ് വിതരണം എട്ട് വര്‍ഷത്തോളമായി യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. കിറ്റുകള്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പാലിയേറ്റീവ് വളണ്ടിയര്ക്കൊപ്പം വിടുകളില്‍ എത്തിച്ചു കൊടുക്കും.പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ വെച്ച് നടന്ന പരിപാടി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സി.കെ.അബദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് വളണ്ടിയര്‍ സിസ്റ്റര്‍ സലിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു.ജില്ല ലീഗ് സെക്രട്ടറി എം.മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.കാപ്പുംകുന്ന് പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസിന ,കളത്തില്‍ മമ്മുട്ടി,സി.ഇ.ഹാരിസ് ,പി.അബു,പി.സി മമ്മൂട്ടി,ഷമീര്‍ കാഞ്ഞായി,ഇ.സി.അബദുല്ല,ഷമീര്‍.എന്‍.പി.ഹമീദ് കുനിയന്‍,സോനു,അജ് നാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.സെക്രട്ടറി കെ.എം മുസ്തഫ സ്വാഗതവും അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍