മേപ്പാടി:നഴ്സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട് മേപ്പാടി ഡി.എം.വിംസ് & ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു.യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 11 തിങ്കളാഴ്ച്ച മാനേജ്മെന്റ് പ്രതിനിധികള്‍ സംഘടനാ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ 12 മുതല്‍ അനിശ്ചിതകാലത്തേക്ക് അശുപത്രിയിലെ മുഴുവന്‍ നഴ്സിംഗ് ജീവനക്കാരും പൂര്‍ണ്ണമായും പണിമുടക്കി ആശുപത്രി ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍