അടിക്കടിയുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം:മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

മാനന്തവാടി: കാലവര്‍ഷം ആരംഭിച്ചതോടെ വൈദ്യുതി തടസ്സം പതിവായ പശ്ചാത്തലത്തില്‍ തടസ്സം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.നിരന്തരം വൈദ്യുതി പോവുന്നത് മൂലം വന്‍ നഷ്ടമാണ് വ്യാപാരി വ്യവസായികള്‍ക്കുണ്ടാവുന്നത്.ഈ കഴിഞ്ഞ ഒരു മാസം ഒരു ദിവസം പോലും തുടര്‍ച്ചയായി വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.സാധാരണ മഴ അടുക്കാറാവുമ്പോള്‍ കുറ്റമറ്റ രീതിയില്‍ വൈദ്യുതി വിതരണം നടത്താന്‍ ഒരുങ്ങുന്ന ബോര്‍ഡ് ഇത്തവണ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നാണ് കരുതേണ്ടതെന്നും ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും മര്‍ച്ചന്റ്‌സ് അസോസിയോഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ ആവശ്യപ്പെട്ടു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍