ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാവും
കല്‍പ്പറ്റ:ഒക്ടോബര്‍ 5,6,7 തീയതികളില്‍ വൈത്തിരിയില്‍ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്ലോക്ക് സമ്മേളനങ്ങള്‍ക്ക് നാളെ (ജൂണ്‍ 9) തുടക്കമാവും.വൈത്തിരി ബ്ലോക്ക് സമ്മേളനമാണ് നാളെയും മറ്റന്നാളുമായി കാവുംമന്ദം വെച്ച് നടക്കുന്നത് . കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി കെ.റഫീഖ് , പ്രസിഡണ്ട് കെ.പി ഷിജു,സി.ജി പ്രത്യുഷ് എന്നിവര്‍ പങ്കെടുക്കും. ജൂണ്‍ 20, 21 തീയതികളില്‍ പനമരം ബ്ലോക്ക് സമ്മേളനവും 23,24 തീയതികളില്‍ ബത്തേരി ബ്ലോക്ക് സമ്മേളനവും , 24,25 തീയതികളില്‍ കല്‍പ്പറ്റ ബ്ലോക്ക് സമ്മേളനവും ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍ മാനന്തവാടി ബ്ലോക്ക് സമ്മേളനവും ജൂലൈ 7,8 തീയതികളില്‍ പുല്പള്ളി ബ്ലോക്ക് സമ്മേളനവുമാണ് നടക്കുക . പ്രധിനിധി സമ്മേളനവും പ്രകടനവും പൊതുസമ്മേളനവുമാണ് എല്ലാ ബ്ലോക്കിലും സംഘടിപ്പിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍