അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണ്ണാടകയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ .കോഴിക്കോട് നരിക്കുനി എടപ്പറ്റ വീട്ടില്‍ ഹനീഫയെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.അബ്ദുള്‍ അസീസും സംഘവും പിടികൂടിയത്.തുണിയില്‍ പൊതിഞ്ഞ് രണ്ട് കാലുകളില്‍ കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്.കോഴിക്കോട് ടൗണില്‍ ചില്ലറ വില്‍പ്പനയ്ക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതി എക്സൈസ് സംഘത്തോട് പറഞ്ഞു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മാരായ വി.ആര് ബിജുരാജ്,പി.കെ പ്രഭാകരന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ജോണി,സി.ഡി സാബു എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍