അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: ബി.ജെ.പി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി.
കല്‍പ്പറ്റ നഗരസഭയില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ മുഴുവന്‍ കെട്ടിടങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്കിയിട്ടുള്ളവര്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബി.ജെ.പി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി.നഗരസഭ മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ കാലാകാലങ്ങളില്‍ നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി പലരേയും വഴിവിട്ട് സഹായിച്ചതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.നഗരത്തില്‍ തന്നെ തോടുകളും പുഴകളും കൈയ്യേറി പല നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട് ഇതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത് .മുന്നണി മാറ്റത്തിന്റെ ഭാഗമായുള്ള കശപിശയും ഒളിഞ്ഞിരിക്കുന്ന സ്വാര്‍ത്ഥതയും മാത്രമാണെന്നും നഗരസഭാ ഓഫീസ് മാര്‍ച്ച് ഉദ് ഘാടനം ചെയ്യത് കൊണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍ പറഞ്ഞു.മണ്ഡലത്തെ പ്രസിഡണ്ട് ആരോട രാമചന്ദ്രന് അധ്യക്ഷതവഹിച്ചു ടി എം സുബീഷ് ,കെ മോഹനന് ,എം ബി സുകുമാരന്‍ പി വി ന്യൂട്ടണ്‍ ,പി സത്യന് ,സുധാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍