വയനാട് ജില്ലാ കളക്ടറായി അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു

വയനാട് ജില്ലയുടെ മുപ്പത്തിഒന്നാമത്തെ ജില്ലാ കളക്ടറായി എആര്‍ അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു. ജില്ലാ കളക്ടറായിരുന്ന എസ് സുഹാസ് ആലപ്പുഴ ജില്ലാ കളക്ടറായി സ്ഥലം മാറിപോയ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇദ്ദേഹം മുമ്പ് ധനകാര്യ അഡിഷണല്‍ സെക്രട്ടറി, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സി (ജലനിധി) ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്ന് ചുമതലയേല്‍ക്കാനായി കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ല അഡിഷണല്‍ ഡിസ്ട്രിക്ട മജിസട്രേറ്റ് (എഡിഎം) കെഎം രാജു പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍