കൃഷി കല്യാണ്‍ അഭിയാന് വയനാട്ടില്‍ തുടങ്ങി.
കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയില്‍ നടപ്പാക്കുന്ന കൃഷി കല്യാണ്‍ അഭിയാന് പ്രവര്‍ത്തനം തുടങ്ങി. വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് കീഴിലെ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. 2022 ഓട് കൂടി ജില്ലയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാണ്‍ അഭിയാന് പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള രണ്ട് മാസക്കാലയളവില്‍ വിവിധ പരിപാടികള്‍ നടത്തും. നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍, അനുബന്ധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കും. കൃഷി വകുപ്പ് , മണ്ണ് സംരംക്ഷണ വകുപ്പ് , മൃഗ സംരംക്ഷണ വകുപ്പ് , ആത്മ എന്നിവയുമായി സഹകരിച്ച് പത്തിന കര്‍മ്മ പദ്ധതി കാര്‍ഷിക അനുബന്ധ മേഖലയില്‍ നടപ്പാക്കും. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളില്‍ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പരിപാടിയുടെ ഉദ്ഘാടനം എന്‍.സി. പ്രസാദ് നിര്‍വ്വഹിച്ചു. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എന്‍.ഇ. സഫിയ അധ്യക്ഷത വഹിച്ചു. ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ: മീരാ മോഹന്‍ദാസ് ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍