വിംസ് ആശുപത്രിയില്‍ നേഴ്സുമാര്‍ സമരത്തില്‍ ; എച്ച്.ആറിനെ ഉപരോധിക്കുന്നു
നഴ്സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട് മേപ്പാടി ഡി.എം.വിംസ് & ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേഴ്സുമാര്‍ സമരമാരംഭിച്ചു.യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത് .പ്രതിഷേധക്കാര്‍ ആശുപത്രി എച്ച്.ആറിനെ ഉപരോധിച്ചു കൊണ്ടിരിക്കുന്നു. നിലവില്‍ ഡ്യൂട്ടിയിലില്ലാത്ത നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അനുകൂലതീരുമാനം ഉണ്ടായില്ലെങ്കില്‍ മുഴുവന്‍ നഴ്സുമാരും സമരത്തില്‍ അണിചേരുമെന്ന് സമരനേതൃത്വം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍