106 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കി ജില്ലാ കളക്ടര്‍ പടിയിറങ്ങുന്നു
വയനാട് ജില്ലയില്‍ വനാവകാശ നിയമ പ്രകാരം ഭൂമിക്ക് അര്‍ഹരായ 106 പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള കൈവശരേഖ ഒപ്പിട്ട് ജില്ലാ കളക്ടര്‍ എസ്.സുഹാസ് സ്ഥാനമൊഴിയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ജില്ലാതല കമ്മിറ്റി അംഗീകരിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ കൈവശരേഖ നല്‍കാതിരുന്ന 106 പേര്‍ക്കാണ് ഇപ്പോള്‍ ഭൂമിയുടെ കൈവശരേഖ ലഭിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടറായി സ്ഥലം മാറി പോകുന്ന കളക്ടര്‍ അവസാനമായി കൈക്കൊണ്ട ജനകീയ നടപടിയാണിത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍