പരിസ്ഥിതി ദിനം : ഡിവൈഎഫ്ഐ 10000 വൃക്ഷ തൈകള്‍ നട്ടു
വയനാട് ജില്ലയിലെ വിവിധ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാതല ഉദഘാടനം പാലക്കാമൂല ചെന്നാളി സ്കൂളില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു.കെ.ജി സുധീഷ് അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി കെ.പി ഷിജു,ബീന രതീഷ് ,കെ. മുഹമ്മദാലി,ലിജോ ജോണി,എ.കെ ജിതൂഷ്,അനീഷ് കെ.ആര്,തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ ബ്ലോക്കുകളില്‍ ബ്ലോക്ക് തല ഉദ്ഘാടനവും നടന്നു.ഇതോടനുബന്ധിച്ച് ശുചീകരണ വാരാചരണവും സംഘടിപ്പിക്കും. യൂണിറ്റ് തലങ്ങളില്‍ ശുചീകരണം നടത്തും. ജലസ്രോതസ്സുകളും ആശുപത്രി പരിസരങ്ങളും വൃത്തിയാക്കും. ശുചീകരണവാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍