വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
മീനങ്ങാടി: ലോക പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കുന്നതിനായി ആര്‍ട് ഓഫ് ലിവിങ് ജില്ലാ വികസന സമിതി വിവിധയിനം ഫലവൃക്ഷങ്ങളുടെ 1500 തൈകള്‍ വിതരണം ചെയ്തു.ആര്‍ട് ഓഫ് ലിവിങ്ങിന്റെ മീനങ്ങാടി,കല്‍പ്പറ്റ,അമ്പലവയല്‍, ബത്തേരി,മാനന്തവാടി,വെള്ളമുണ്ട എന്നീ സെന്ററുകള്‍ വഴി വിതരണം ചെയ്യുന്ന തൈകളില്‍ ഒരാള്‍ അഞ്ച് തൈകള്‍ വീതം നട്ട് സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് തിരസ്കരിക്കുക അല്ലെങ്കില്‍ പുനരുപയോഗിക്കുക എന്നുമുള്ള പ്രതിജ്ഞകളോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുക. വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ നിന്നാണ് വിതരണത്തിനുള്ള തൈകള്‍ ലഭ്യമാക്കിയത്. ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭന്, അപ്പെക്സ് മെമ്പര്‍ എ.കെ. സുരേഷ് ബാബു, സെക്രട്ടറി സലീല, പ്രസാദ്, പുരുഷോത്തമന്, എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍