ആട്ടിന്‍തോലണിഞ്ഞ ചെന്നായി..! പാരിസ്ഥിതിക ഭീഷണിയുയര്‍ത്തി നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍

പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് കവറുകളുടെ വിപണനവും ഉപയോഗവും നിരോധിച്ചപ്പോള്‍ പകരമെത്തിയ നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ അതീവ അപകടകാരികളെന്ന് റിപ്പോര്‍ട്ടുകള്‍. കാഴ്ചയിലും സ്പര്‍ശനത്തിലും തുണിയെന്ന് തോന്നുന്ന തരത്തിലുള്ള ഇത്തരം ബാഗുകള്‍ ജൈവവിഘടനത്തിന് വിധേയമാകാതെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നതായും, പ്ലാസ്റ്റിക് പോലെതന്നെ അപകടകാരിയാണെന്നും ഡല്‍ഹിയിലെ ശ്രീറാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. ലോകപരിസ്ഥിതി ദിനം അത്യാര്‍ഭാടപൂര്‍വ്വം ആഘോഷിക്കുന്ന ഭരണഉദ്യോഗസ്ഥ സംവിധാനം ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.
ജില്ലയില്‍ പ്ലാസ്റ്റിക്ക് നിരോധനം നിലനില്‍ക്കെ തുണിക്കവര്‍ എന്ന പേരിലറിയപ്പെടുന്ന നോണ്‍ വൂവണ്‍ ക്വാരി ബാഗുകളുടെ നിര്‍മ്മാണവും വിപണനവും തകൃതിയായി മുന്നോട്ട് പോകുകയാണ്. തികച്ചും പ്ലാസ്റ്റിക്ക് ഉത്പ്പന്നം കൊണ്ട് നിര്‍മ്മിക്കുന്ന നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ മണ്ണില്‍ ലയിച്ചു ചേരാത്തവയാണ്. കാഴ്ച്ചയിലും സ്പര്‍ശനത്തിലും തുണി എന്ന് തോന്നുമെങ്കിലും ഇത് ഒരു വിനാശകാരിയാണ്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി ശ്രീറാം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് നടത്തിയ പഠനത്തില്‍ നോണ്‍ വൂവണ്‍ ഉല്‍പന്നങ്ങള്‍ പ്ലാസ്റ്റിക്ക് പോലെ തന്നെ പരിസ്ഥിതിക്ക് ദോഷമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജില്ല ഭരണകൂടം നോണ്‍ വൂവണ്‍ ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചത് .. കണ്ണൂര്‍ ജില്ലയിലും ചില സംസ്ഥാനങ്ങളിലും ഈ ഉല്‍പ്പന്നത്തിന് പൂര്‍ണ്ണ നീരോധനം ഏര്‍പ്പെടുതിയിട്ടുണ്ടായിരിക്കെ വയനാടിനെ ഈ ഉല്‍പന്നതിന്റെ ഒരു വിപണന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് പരിസ്ഥിതി സംഘടവ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ പ്ലാസ്റ്റിക്ക് ക്യാരിബാഗ് നിരോധനത്തിന്റെ ഒരു ഫലവും ജില്ലയില്‍ ഫലവത്താകുന്നില്ലെന്നും ഇത്തരം ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പരിസ്ഥിതി സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍