പഠനോപകരണങ്ങള്‍ കൈമാറി
യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്കാര പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ സഹായ സംഘമായ പടിഞ്ഞാറത്തറ ഫ്രണ്ട്സ് ഓഫ് പാലിയേറ്റീവിന് കിടപ്പിലായ പാലിയേറ്റീവ് രോഗികളുടെ മക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങള്‍ കൈമാറി.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റഹ്മാന് പരിപാടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കെ.കെ.അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ട്, ജോസഫ് പുല്ലുമാരിയില്‍, സത്യപ്രകാശ്, അക്ബര്‍ വയനാട്, ശ്രീജിത്ത് കുപ്പാടിത്തറ, ജെസ്വിന്, ബാവ വീട്ടിക്കാമൂല, കെ.എസ്.തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍