കലാകായിക അധ്യാപകര്‍ക്ക് ഉടന്‍ നിയമനം നല്‍കണം: സുരേഷ് ബാബു വാളല്‍
കല്‍പ്പറ്റ:വിദ്യാലയങ്ങളില്‍ കലാകായിക അധ്യാപകരെ ഉടന്‍ നിയമിക്കണമെന്ന് കെ പി എസ് ടി എ സംസ്ഥാന എക്സിക്കുട്ടീവ് അംഗം സുരേഷ് ബാബു വാളല്‍ ആവശ്യപ്പെട്ടു. എസ്എസ്എ വഴി കഴിഞ്ഞ അധ്യയന വര്‍ഷം നിയമിച്ച പ്രസ്തുത അധ്യാപകരെ ഈ വര്‍ഷം നിയമിച്ചിട്ടില്ല. നിയമിക്കുകയാണെങ്കില്‍ തന്നെ കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ മൂന്നിലൊന്ന് തുകയേ നല്‍കൂ എന്ന പിടിവാശിയിലാണ് സര്‍ക്കാരെന്നും അദ്ദഹം ആരേപിച്ചു. നിയമനത്തിന് സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷം അഭിമുഖം നടത്തിയ പലര്‍ക്കും നിയമനവും നല്കാത്തതിനാല് അവര്‍ സിവില്‍ സ്റ്റേഷന് മുന്പില് സമരത്തിലാണ്.കഴിഞ്ഞവര്‍ഷം സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞ് ഭരണപക്ഷ അധ്യാപക സംഘടനയുടെ പരിപാടികള്‍ക്ക് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിച്ചവര്‍ ഇവരെ ഇപ്പോള്‍ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി. അധ്യാകര്‍ക്ക് ശംബളമായി നല്കാന് ആവശ്യമായ തുക വാങ്ങിയെടുക്കുന്നതില്‍ എസ് എസ് എ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍