പുളളിപ്പുലിയുടെ ജഢം കണ്ടെത്തി
മേപ്പാടിയില്‍ തൃക്കൈപ്പറ്റ ഹൈസ്കൂളിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജഢത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സൂചനയുണ്ട്.കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ ഭീതിയിലാക്കിയ പുലിയാണ് ചത്തത്. നിരവധിയാളുകളുടെ വളര്‍ത്തുമൃഗങ്ങളെ മുമ്പ് പുലി ആക്രമിച്ചിരുന്നതായി പറയുന്നുണ്ട്. ജഢം പോസ്റ്റ്മോര്‍ട്ടത്തിനായി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് വനപാലകര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍