'ഒരു തൈ നടാം നാളേക്കായ് ' പരിസ്ഥിതി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു) വയനാട് ജില്ലാ കമ്മിറ്റിയും കേരള സര്‍ക്കാരിന്റെ സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി നടത്തുന്ന 'ഒരു തൈ നടാം നാളേക്കായ് ' എന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഉദ്ഘാടനം വയനാട് ജില്ലാ കളകട്ര് എസ്.സുഹാസ് ഐ.എ.എസ് നിര്‍വ്വഹിച്ചു.വയനാട്ടിലുണ്ടായിരിക്കുന്ന കാലം തെറ്റിയെത്തുന്ന മഴയും, വേനലും, കടുത്ത ചൂട്, നഷ്ടമായി കൊണ്ടിരിക്കുന്ന പച്ചപ്, ജല ലഭ്യത തുടങ്ങി കലാവസ്ഥ വ്യതിയാനത്തിന് തന്നെ കരാണമായത് മനുക്ഷ്യന്റെ അനിയന്ത്രിതമായ പ്രകൃതിചൂക്ഷണം കൊണ്ടു മാത്രമാണ്. ഇത് മനസിലാക്കി കാലവസ്ഥ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി സന്നദ്ധ സംഘടനകളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും ഇടപെടലുകളും ബോധവത്കരണ പരിപാടികളും കഴിഞ്ഞ കാലങ്ങളിലായി നടന്നു വരുന്നുണ്ട്. എന്നാല്‍ ഇത്തരം ക്യാംപയിനുകളുടെ ഭാഗമായി നടുന്ന തൈകള്‍ പലപ്പോഴും പിന്നീട് സംരക്ഷണവും ശ്രദ്ധയും ലഭിക്കാതെ നശിച്ചുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പൊതു ഇടങ്ങളിലും മറ്റു സ്ഥലങ്ങളിലും ഒന്നോ അതില്‍ കൂടുതലോ മരതൈകള്‍ കുടുംബത്തോടൊന്നിച്ച് നട്ടു കൊണ്ടു കുടുംബാംഗങ്ങള്‍ക്കു കൂടി മര തൈകള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നല്കി കൊണ്ടുള്ള 'ഒരു തൈ നടാം നാളേക്കായ്' എന്ന പരിപാടിയുടെ പ്രസക്തിയേറുന്നത് പരിസ്ഥിതി ദിനത്തിന് തൈ നടല്‍ മാത്രമായി ഒതുങ്ങരുതെന്നും കുടുംബാംഗങ്ങളുടെ കൂടെ ഭാവി തലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശിയായി മാറാനും ' ജൂണ്‍ 1 മുതല്‍ ജൂണ്‍ 5ന്റെ പരിസ്ഥിതി ദിനം വരെ നീണ്ടു നില്ക്കുന്ന ഈ ക്യാംപയിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു) ജില്ലാ പ്രസിഡണ്ട് ജോബി .പി. ജോയ് അധ്യക്ഷതവഹിച്ചു. കല്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സജിന ഐ.എഫ്.എസ്, കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍മാരായ രുക്മിണി, വിനോദ് എന്നിവര്‍ തൈ നട്ടു കൊണ്ടു ആശംസകള്‍ അര്‍പ്പിച്ചു.വിനേഷ് ,റംഷീദ്, രാഗേഷ് തുടങ്ങിയവര്‍ സംസാരിക്കുകയും ജില്ലാ ട്രഷറര്‍ സലിം നന്ദി പറയുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍