മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ നടത്തി
സംസ്ഥാനത്തെ പൊലീസ് - ഗുണ്ടാ -സി.പി.എം കൂട്ടു കെട്ടിനെതിരെ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത്ലീഗ് മേപ്പാടി പോലീസ് സ്റ്റേഷനു മുമ്പില്‍ നടത്തിയ ജനകീയ വിചാരണ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷകാലം കൊണ്ട് 16 പേരെ കൊന്ന പോലീസ് എന്ന ഖ്യാതി പിണറായിയുടെ പോലീസിന് ചരിത്രത്തിലെങ്കിലും ഇടമുണ്ടാകുമെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ സ്ത്രീകളുടെ കണ്ണീരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പിണറായി വിജയന് 500 പോലീസിന്റെ കാവല്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി. ഹുനൈസ് പൊലീസിനെതിരെയുള്ള കുറ്റപത്രം വായിച്ചു.
ജില്ലാ ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, നിയോജകമണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഹംസ, സെക്രട്ടറി എ.കെ റഫീഖ്, ജില്ലാ യൂത്ത്ലീഗ് ഭാരവാഹികളായ വി.എം അബൂബക്കര്‍, ജാസര്‍ പാലയ്ക്കല്‍, മൂപ്പൈനാട് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം. ബാപ്പുട്ടി, സെക്രട്ടറി എ.കെ.സലീം, മേപ്പാടി പഞ്ചായത്ത് ലീഗ് സെക്രട്ടറി പി.കെ അഷ്റഫ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുക്ക്മാനുല്‍ ഹക്കീം വി.പി.സി, ലുക്ക്മാന്‍ മേപ്പാടി, ഫായിസ് തലക്കല്‍, പി.കെ സാലിം സംസാരിച്ചു. സെക്രട്ടറി സി.ശിഹാബ് സ്വാഗതവും, ട്രഷറര്‍ ടി.നാസര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സി.ഇ ഹാരിസ്, ഷാജി കുന്നത്ത്, പി.എം ജൗഹര്‍, റജീഷലി മേപ്പാടി, സി.ഹാരിസ്, ഗദ്ദാഫി റിപ്പണ്‍, ഇബ്രാഹിം നെല്ലിയമ്പം, ബഷീര്‍ പഞ്ചാര, സി.കെ.അബ്ദുള്‍ ഗഫൂര്‍,ടി.ഷംസുദ്ദീന്, ലത്തീഫ് നെടുങ്കരണ, സി.ജാഫര്‍, നിഷാദ് മേമന, അസീസ് അമ്പിലേരി, സലാം മുണ്ടേരി, ഷംസുദ്ദീന് പൊഴുതന, കെ. റഫ്നീഫ്, നൂര്‍ഷാ ചേനോത്ത്, ജവാദ് വൈത്തിരി, അബിഷിര്‍ മേമന , സിദ്ദിഖ് പൊഴുതന, പി.പി. ഷൈജല്‍, ജയ്ഷല്‍ എ.കെ, ഗഫൂര്‍ പാവൂര്‍, ഷക്കീര്‍.കെ,സി.ഷംസീര്‍, നാസര്‍ പൂത്തക്കൊല്ലി, സി.എച്ച് ഫസല്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍