ജില്ലാ സഹകരണ ബാങ്ക് പെന്ഷന് പദ്ധതി ശാസ്ത്രീയമായി പരിഷ്ക്കരിക്കണം :വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്
കല്‍പ്പറ്റ: ജില്ലാ സഹകരണ ബാങ്ക് പെന്ഷന് പദ്ധതി ശാസ്ത്രീയമായി പരിഷ്ക്കരിക്കണമെന്നും പെന്ഷന് ബോര്‍ഡില്‍ റിട്ടയര്‍ ചെയ്തവരുടെ പ്രതിനിധിയെ ഉള്പ്പെത്തണമെന്നും പെന്‍ഷന്‍കാരുടെ ഡി എ വര്‍ദ്ധിപ്പിക്കമെന്നും വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനംആവശ്യപ്പെട്ടു. ആള് കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരന് സമ്മേളനം ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജീവന് മുഖ്യപ്രഭാഷണം നടത്തി. 80 വയസ്സ് കഴിഞ്ഞ എം.ശ്രീധരമേനോന്, ടി.എഫ്.ദേവസ്യ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി പി.വി.വര്‍ഗ്ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.യു.ജനാര്ദ്ദനന് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.കെ.ശശിധരന് നായര്‍, പി.ആലി, എം.ശ്രീധരന് നായര്‍, എ.ചന്ദ്രന്, ഇമ്പിച്ചി കോയ തങ്ങള്‍, പി.സുദേവന് എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി.രാമകൃഷ്ണന് (പ്രസിഡന്റ്), പി.ആലി, സി.പാര്‍വതി(വൈസ് പ്രസിഡന്റുമാര്‍), കെ.ശശിധരന് നായര്‍ ( സെക്രട്ടറി), എ .ചന്ദ്രന് (ജോയിന്റ് സെക്രട്ടറി), പി.വി.വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എ.ചന്ദ്രന് സ്വാഗതവും കെ. ശശിധരന് നായര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍