ചിത്രകലാ അധ്യാപകരുടെ സമരത്തിന് യുവമോര്‍ച്ചയുടെ പിന്തുണ
കല്‍പ്പറ്റ: കലാധ്യാപക നിയമന തടസ്സം നീക്കി കൂടിക്കാഴ്ച കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്ന സംഗീത ചിത്രകലാ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വയനാട് കലാകായിക ഉദ്യോഗാര്‍ത്ഥി സംഘടന നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് യുവമോര്‍ച്ച ജില്ലക്കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാത്തത് കൊടിയ വഞ്ചനയാണ്.പ്രശ്ന പരിഹാരത്തിന് അധികാരികള്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച സമരരംഗത്തിറങ്ങുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി, ടി.എം സുബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍