മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം
മേപ്പാടി:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പുതിയ കെട്ടിടം സി.കെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് നിലകളിലായിട്ടാണ് സ്കൂള്‍ കെട്ടിടം പണിയുന്നത്. ഒമ്പത് ക്ലാസ് മുറികള്‍ ,കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയാണ് കെട്ടിടത്തിലുളളത്. സ്കൂള്‍ പരിസരവും കെട്ടിടവും പൂര്‍ണ്ണമായും നിരീക്ഷ ക്യാമറ വലയത്തിലാണ്. പൊതുമരാമത്ത് വകുപ്പ് 2.36 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് നിര്‍വഹിച്ചു. പ്രഭാത ഭക്ഷണ വിതരണം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദും കുടിവെള്ള പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിത തോമസും നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിന്‍സി സണ്ണി അക്കാദമിക പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു. പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ ലീന,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി. അലക്സാണ്ടര്‍,സമഗ്ര ശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ്,വൈത്തിരി ബി.പി.ഒ. എ.കെ ഷിബു,മേപ്പാടി ജി.എച്ച്.എസ് ഹെഡ് മിസ്ട്രസ് ടി.കെ സുജാത, മേപ്പാടി ജി.എല്‍.പി .എസ് ഹെഡ്മിസ്ട്രസ് ലിസി ജോസഫ്, പി.ടി.എ പ്രസിഡന്റുമാരായ എം.എസ് ജയകുമാര്‍, പി.ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍