സന്തോഷത്തിന്റെ ആദ്യദിനം നിറക്കൂട്ടുമായി വിദ്യാലയങ്ങള്‍
പുതുവസ്ത്രവും വര്‍ണ്ണകുടകളും ബാഗുകളുമായി അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുരുന്നുകളെ വരവേറ്റത് വര്‍ണ്ണ ബലൂണുകളും ചിത്രങ്ങളും തോരണങ്ങളും നിറഞ്ഞ വിസ്മയ ലോകം. അറിവിന്റെയും ഉല്ലാസത്തിന്റെയും പുതിയ പാഠങ്ങള്‍ തുറക്കുന്ന ഒന്നാംക്ലാസ്സിലേക്ക് കാലുവെക്കുമ്പോള്‍ പലര്‍ക്കും പലഭാവങ്ങള്‍. ചിലരെല്ലാം രക്ഷിതാക്കളുടെ കൈപിടിച്ച് സന്തോഷത്തോടെ എത്തിയപ്പോള്‍ ചിലര്‍ക്കെല്ലാം ആകെ സങ്കടം. സന്തോഷവും ആശങ്കയും കരച്ചിലുമെല്ലാമായി പ്രവേശനോത്സവം സ്കൂള്‍ മുറ്റത്ത് കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി. മേപ്പാടി ജി.എല്‍.പി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവത്തില്‍ കുട്ടികളെ സി.കെ ശശീന്ദ്രന് എം.എല്‍.എ, ജില്ലാ കളക്ട്ര് എസ്.സുഹാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്ന് വിവിധ നിറങ്ങള്‍ പൂശി പ്രത്യേകം തയ്യാറാക്കിയ ക്ലസ്മുറികളിലേക്ക് ആനയിച്ചു.മുതിര്‍ന്ന കുട്ടികളും അവരെ അനുഗമിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് മധുരം നല്കി. 73 കുട്ടികളാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് ഇവിടെ എത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പാഠ പുസ്തകങ്ങളും സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കിയിരുന്നു.
അക്കാദമിക് മികവ് വിദ്യാലയ മികവ് എന്ന ആപ്തവാക്യവുമായിട്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാനും ഈ വര്‍ഷം പ്രവേശനോത്സവം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 ന് നടന്ന ചടങ്ങ് സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജനപ്രതിനിധികളായ അനില തോമസ്, ജിന്‍സി സണ്ണി,ഗിരിജ,ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ ലീന,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി. അലക്സാണ്ടര്‍,സമഗ്ര ശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ്,വൈത്തിരി ബി.പി.ഒ. എ.കെ ഷിബു,മേപ്പാടി ജി.എച്ച്.എസ് ഹെഡ് മിസ്ട്രസ് ടി.കെ സുജാത, മേപ്പാടി ജി.എല്‍.പി.എസ് ഹെഡ് മിസ്ട്രസ് ലിസി ജോസഫ്, പി.ടി.എ പ്രസിഡന്റുമാരായ എം.എസ് ജയകുമാര്‍, പി.ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബത്തേരി താലൂക്ക് പ്രവേശനോത്സവം മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു. എസ്.എസ്.എ. അഡീഷണല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ദേവകിയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൈക്കിളിന്റെയും പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാറും നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എ.കെ.കുമാരന്, ബത്തേരി ബി.പി.ഒ. കെ.ആര്.ഷാജന്, ഹെഡ്മാസ്റ്റര് സി.കെ.ഹൈദ്രോസ്, പി.ടി.എ. പ്രസിഡന്റ് മേജോ ചാക്കോ, പ്രിന്‍സിപ്പാള്‍ മിനി സി ഇയാക്കു എന്നിവര്‍ പങ്കെടുത്തു.
മാനന്തവാടി പഞ്ചായത്ത്തല പ്രവേശനോത്സവം തിരുനെല്ലി അസീസി എല്‍.പി. സ്കൂളില്‍ ഒ.ആര്.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് മെമ്പര്‍ മായാദേവി അധ്യക്ഷത വഹിച്ചു. ബ്രദര്‍ അനൂപ് ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍ വി.എ.ഗോപി, ബ്രദര്‍ അബ്രഹാം പാണ്ഡ്യന് മാക്കല്‍, സിസ്റ്റര്‍ ജിജി തോമസ്, ബ്രദര്‍ ജിന്‍ തോഗസ്, ബ്രദര്‍ ബെന്നി അപ്പാഞ്ചിറ, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍