മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ നാളെ
കല്‍പ്പറ്റ: പോലീസ് -ഗുണ്ടാ- സി.പി.എം കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'ജനകീയ വിചാരണ' വയനാട് ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നാളെ (ജൂണ്‍2)നടക്കും. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മയില്‍,ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ മേപ്പാടി പോലീസ് സ്റ്റേഷനു മുമ്പിലും മാനന്തവാടി നിയോജകമണ്ഡലത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനു മുമ്പിലും ബത്തേരി നിയോജകമണ്ഡലത്തില്‍ ബത്തേരി പോലീസ് സ്റ്റേഷനു മുമ്പിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ ടി മുഹമ്മദ്, കെ നൂറുദ്ദീന്‍, പി പി അയ്യൂബ്, എം എ അസൈനാര്‍, യഹ്യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, ടി ഹംസ, സലിം മേമന, പടയന്‍ മുഹമ്മദ്, ഇബ്രാഹിം മാസ്റ്റര്‍, എന്‍ നിസാര്‍ അഹമ്മദ്, പി കെ അസ്മത്ത്, സലിം കേളോത്ത്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം തുടങ്ങിയവര്‍ സംബന്ധിക്കും. നിയോജക മണ്ഡലം നേതാക്കളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍