സൈക്ലിങ് സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു.
കല്‍പ്പറ്റ:വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റേയും,വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന്റേയും നേതൃത്വത്തില്‍ ചുളളിയോട് ഗാന്ധി സ്മാരക ക്ലബിന്റെ സഹകരണത്തോടെ നടന്നു വന്ന 22 ദിവസത്തെ സൈക്ലിങ് സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു.നെന്മേനി പഞ്ചായത്ത് പൊതുമരാമത്ത് ചെയര്മാന് സാബു കുഴിമാളം ഉത്ഘാടനം ചെയ്തു.സൈക്ലിങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു.ടി.സി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ചന്ദ്രന് ചെട്ട്യാര് മുഖ്യ പ്രഭാഷണം നടത്തി.കെ .സി ഗംഗാധരന്,മജീദ്, എല്‍.എ സോളമന് എന്നിവര്‍ സംസാരിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍