സ്ക്കൂള് ബസ്സുകളില്‍ പരിശോധന നടത്തി
കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ നൂറോളം സ്ക്കൂള് ബസ്സുകളില്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.സ്ക്കൂള് തുറക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ 17 ഓളം ബസ്സുകളില്‍ ന്യൂനതകള്‍ കണ്ടെത്തി.പരിശോധന നടത്തിയ ബസുകളില്‍ സുരക്ഷ സ്റ്റിക്കര്‍ പതിപ്പിച്ചു.ആര്.ടി. ഒ യുടെ പരിശീലന ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്കുള്ള ഐ.ഡി.കാര്‍ഡ് വിതരണവും നടന്നു. ആര് ടി ഒ വി.സജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ എം വി ഐ. ടി.പി. യൂസഫ്, എ.എം വി ഐമാരായ എം.കെ.സുനില്‍, സി.എ.ബേബി, എസ്.പി.മുരുകേശ്, എസ്.പി.അനൂപ് എന്നിവരും പങ്കെടുത്തു.. ഇത്തരം സ്റ്റിക്കര്‍ ഒട്ടിച്ച ബസ്സുകളെ മാത്രമെ ഓടാന്‍ അനുവദിക്കുകയുള്ള.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍