എസ്.എഫ്.ഐ സമരം വിജയിച്ചു.
കല്‍പ്പറ്റ: തേന്‍ മിത്രാ പുരസ്ക്കാരമുള്പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ വിദ്യാര്‍ത്ഥിനി ഒലി അമന് ജോധയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ സ്കൂള്‍ പരിസരത്ത് പരിപാലിച്ച് പോന്നിരുന്ന തേനീച്ച കൃഷി അധ്യാപകര്‍ നശിപ്പിക്കുകയും വിദ്യാര്‍ത്ഥിനിക്കെതിരെ അപവാദ പ്രചരണം നടത്തുകയും ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു.കുറ്റക്കാരായ അധ്യാപകരെ സ്കൂളില്‍ നിന്നും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന രേഖാമൂലം നല്കിയ ഉറപ്പിന്മേലാണ് ഉപരോധ സമരം എസ് എഫ് ഐ അവസാനിപ്പിച്ചത്..വിദ്യാര്‍ത്ഥികളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം വ്യക്തിപരമായ വിദ്വേഷങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും അധ്യാപകര്‍ക്കും ഈ സമര വിജയം ഒരു താക്കീതാണെന്ന് എസ്.എഫ്.ഐ അറിയിച്ചു.ഉപരോധം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ് ഫെബിന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി ജില്ലാ സെക്രട്ടറി ജോബിസണ്ജയിംസ്, കെ.ജെ ഹരികൃഷ്ണന്, അര്ജുന് ഗോപാല്‍, അജ്നാസ് അഹമ്മദ് ,വി.നിഷാദ്, രാഖി വിജയന് ജിഷ്ണു വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍