യു.ഡി.എഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു
ജില്ലയില്‍ ഏതാനം നാളുകളായി നാശം വിതക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായ സാഹചര്യത്തില്‍ യു ഡി എഫ് പ്രഖ്യാപിച്ച പിന്‍വലിച്ചതായി ജില്ലാ യു.ഡി.എഫ് ചെയര്മാന് സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. ആനയെ പിടികൂടാനുള്ള തീരുമാനം യു ഡി എഫ് നടത്തിവന്ന സമരങ്ങളുടെ വിജയമാണ്. വടക്കനാട് പ്രദേശവാസികള്‍ നടത്തിവന്ന സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫായിരുന്നു. കൂടാതെ ഇന്നലെ ആദിവാസി ബാലനെ കൊന്നതിനെ തുടര്‍ന്ന് റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരങ്ങളായിരുന്നു യു ഡി എഫ് നടത്തിയത്. ഇതിന്റെ വിജയമാണ് ആനയെ പിടികൂടാനുള്ള തീരുമാനമെന്നും ഇരുവരും അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍