ശില്‍പ്പശാല നടത്തി
കല്‍പ്പറ്റ മണ്ഡലത്തിലെ കര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് അമ്പലവയല്‍ ആര്.ആര്.എസില്‍ പച്ചപ്പ്, ഹരിത കേരള മിഷന് എന്നിവയുടെ സഹകരണത്തോടെ മഴവെള്ള സംഭരണത്തെ കുറിച്ച് ഏകദിന ശില്പശാല നടത്തി. പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ നൂതന രീതിയിലുള്ള മഴ വെള്ള സംഭരണികള്‍ നിര്‍മിച്ചാല്‍ കര്‍ഷകര്‍ക്ക് ഈ വെള്ളം ഉപയോഗിച്ച് ഉത്പാദനം ഇരട്ടിയാക്കാന്‍ കഴിയും. പരിശീലനത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 121 പേര് പങ്കെടുത്തു. സി.കെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആര്.ആര്.എസ്. ഡയറക്ടര്‍ ഡോ.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്, ഡോ. സജീഷ്ജാന്, ഡോ.സഫിയ, പച്ചപ്പ് കോ ഓര്‍ഡിനേറ്റര്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍