സംസ്ഥാനത്ത് പോലീസിനെ സി.പി.എം റെഡ്ഡ് വളണ്ടിയര്സേനയാക്കി മാറ്റി :കെ ഇ വിനയന്
മീനങ്ങാടി:സംസ്ഥാനത്തെ പോലീസിനെ സിപിഎം റെഡ്ഡ് വളണ്ടിയര്‍ സേനയാക്കി തരംതാഴ്ത്തിയതാണ് പിണറായി വിജയന്റെ രണ്ട് വര്‍ഷത്തെ ഭരണനേട്ടമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഇ വിനയന്.സസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കെതിരെയും,കൊലപാതക രാഷ്ട്രീയ ത്തിനെതിരെയും ,കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും, വിലവര്‍ദ്ധനവിനെതിരെയും മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറക്കാടി വില്ലേജ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണാസമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബേബി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ്, വി.എം വിശ്വനാഥന്, കാപ്പിക്കുന്ന് രാഘവന്, ജയപ്രകാശ്, ടി പി ഷിജു,എന്‍ കെ ഏലിയാസ്, രാധാകൃഷ്ണന്,അബ്ദുല്‍ സലാം, തോമസ്, ഷാജി, തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍