തപാല്‍ സമരം 8 ദിവസം പിന്നിട്ടു ;വയനാട്ടില്‍ സമരം പൂര്‍ണ്ണം
കല്‍പ്പറ്റ:തപാല്‍ മേഖലയിലെ 2.5 ലക്ഷത്തോളം ഗ്രാമീണ തപാല്‍ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തപാല്‍ മേഖലയിലെ എന്‍.എഫ്,പി.ഇ-എഫ്.എന്‍.പി.ഒ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കം 8 ദിവസം പിന്നിട്ടു.കല്‍പ്പറ്റയില്‍ പ്രകടനത്തിന് ശേഷം ജീവനക്കാര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി റഫീഖ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പി.പി ബാബു,കെ സച്ചിദാനന്ദന്, പി ബാലകൃഷ്ണന്, ജെയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍