വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി സര്‍ഫാസി നിയമ പ്രകാരം വായ്പാ കുടിശ്ശികയുടെ പേരില്‍ കൃഷിഭൂമി ജപ്തി ചെയ്യാന്‍ പാടില്ലെന്നിരിക്കെ കാര്‍ഷിക വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്കുകള്‍ കൃഷിഭൂമി വ്യാപകമായി ജപ്തി ചെയ്യാന്‍ നടത്തുന്ന നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് .കര്‍ഷകദ്രോഹ നടപടിക്കെതിരെ പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉലഹന്നാന് നീന്താനം, വി.എം പൗലോസ് ,പി .എന്‍ ശിവന്, എം ടി കരുണാകരന്, സി.പി ജോയി, റെജി, ലിനീഷ് കിഴക്കേതുണ്ടത്തില്‍, ജോണി പരത്തനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍