വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി: വയനാടിനെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി.സെക്രട്ടി കെ.കെ അബ്രഹാം. ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് കിടപ്പാടം പോലും ജപ്തി ചെയ്യുന്ന നടപടിക്കെതിരെ പാടിച്ചിറ വില്ലേജ് ഓഫീസിന് മുന്നില്‍ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗ്ഗീസ് മൂരിയന്‍ കാവില്‍ അധ്യക്ഷത വഹിച്ചു.ജോര്‍ജ്ജ് തട്ടാംപറമ്പില്‍, ജോയി വാഴയില്‍, ജോസഫ് പെരുവേലില്‍. സുനില്‍ പാലമറ്റം ,പി.കെ ജോസ് പി.എ പ്രകാശന് ,ടി.ജെ മാത്യു, ജോസ് കണ്ടംതുരുത്തി ,സി.ഡി തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍