പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; യുവാവിനെതിരെ പോക്സോ പ്രകാരം കേസ്
നടവയല്‍ പാടിക്കുന്ന് പണിയക്കോളനിയിലെ ദേവന് (24) നെതിരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. നീര്‍വാരം പ്രദേശത്തെ പതിനേഴ്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും, ബലാത്സംഘകുറ്റത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹിതനായ പ്രതി ആദ്യ ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ മൂലം അവരെ പിരിഞ്ഞാണ് താമസം. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നതും കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതും. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരവും, പെണ്‍കുട്ടിയുടെ മൊഴിപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍