ഉന്നത വിജയികളെ എം.എസ്.എഫ് .ആദരിച്ചു
അരപ്പറ്റ: എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ താഴെ അരപ്പറ്റ ശാഖ എംഎസ്എഫ് സംഘടിപ്പിച്ച വിന്നേഴ്സ് മീറ്റ് 2018 പരിപാടിയില്‍ വെച്ച് ആദരിച്ചു. സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന തോട്ടം മേഖലകളില്‍ നിന്ന് ഏറെ പൊരുതിയാണ് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം പൊതു പരീക്ഷകളില്‍ കരസ്ഥമാക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ അഭിപ്രായപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് അഫ്സല് വി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എംഎസ് ബാവ,വി ഗഫൂര്‍, അരങ്ങന്‍ ഹൈദ്രു, പി.ജിഷാം, സിടി അസ്ക്കര്‍, റഹീം ഹാജി, അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.യൂണിറ്റ് എം എസ് എഫ് സെക്രട്ടറി മുഹമ്മദ് റാഷിദ് സ്വാഗതവും ട്രഷറര്‍ ഹഫീസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍