തപാല്‍ ജീവനക്കാരുടെ സമരം തുടരുന്നു
ഗ്രാമീണ തപാല്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എന്‍.എഫ്.പി.ഇ - എഫ്.എന്‍.പി.ഒ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 7 ദിവസം പിന്നിട്ടു.കഴിഞ്ഞദിവസം കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സുഗതന് ഉദ്ഘാടനം ചെയ്തു.സി.കെ ശശീന്ദ്രന് എം.എല്‍.എ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പി.പി ബാബു, മനോഹരന് ഒ.കെ, ടി.പി വിശ്വന്,ഗഫൂര്‍ (ബി.എസ്.എന്‍.എല്‍ എക്സിക്യൂട്ടീവ് അസോസിയേഷന് സംസ്ഥാന സമിതി), കെ വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വയനാട്ടിലെ മുഴുവന്‍ ഓഫീസുകളും അടഞ്ഞിരിക്കുകയാണ്. 140 ഓളം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും,19 സബ് ഓഫീസുകളും,കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍