മന്ത്രിസഭാ വാര്‍ഷികം:സിപിഐഎം ഗൃഹസന്ദര്‍ശനം നടത്തി
പിണറായി വിജയന് നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ വികസനനേട്ടങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി സിപിഐ(എം) ന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കമ്മിറ്റിയ്ക്ക് കീഴിലുള്ള 6 ഏരിയ കേന്ദ്രങ്ങളിലായി 58 ലോക്കല്‍ കമ്മിറ്റികളില്‍ നേതാക്കള്‍ ഗൃഹസന്ദര്‍ശനം നടത്തി.കുപ്പാടിത്തറയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്കി.ബ്രാഞ്ച് തലങ്ങളില്‍ ഓരോ വീടുകളിലും നേതാക്കള്‍ നേരിട്ടെത്തിയാണ് വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്തത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍