ഫുട്ബോള്‍ കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ: മരവയല്‍ ആദിവാസി കോളനി മഹാത്മ ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ്ബിലെ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ കിറ്റുകള്‍ വിതരണം ചെയ്തു. സ്മാര്‍ട്ട് ഫോണുകളിലേക്കും ലഹരിമരുന്നുകളിലേക്കും ഉള്‍വലിയുന്ന യുവത്വത്തെ വിവിധ സ്പോര്‍ട്സ് മേഖലകളിലേക്ക് ആകര്‍ഷിച്ച് കരുത്തുറ്റ യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് യുവജന കൂട്ടായ്മകള്‍ തയ്യാറാവണമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.പി.സി.സി അംഗം പി.പി. ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് അധ്യക്ഷനായിരുന്നു. സി. ജയപ്രസാദ്, കെ.ശിവന്, എം.അപ്പു, പി. ചാമി , സി.സുമിത്ര, എം.ജി.ഗോപേഷ് , എം.ഗ്രിമേഷ്, വി.എം.സുബേഷ്, ആര്.റാവു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍