പി.ടി.ഗോപാലകുറുപ്പിനെ അനുമോദിച്ചു
കല്‍പ്പറ്റ:ഇന്ത്യന്‍ ഡെയറി അസോസിയേഷന്റെ 2018-ലെ ഡോ.വര്‍ഗ്ഗീസ് കുര്യന് ദേശീയ അവാര്‍ഡ് നേടിയ മില്‍മ ചെയര്മാന് പി.ടി.ഗോപാലകുറുപ്പിനെ പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന് അനുമോദിച്ചു.അനുമോദനയോഗം കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് അവാര്‍ഡ് ജേതാവിനെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.ഉഷാകുമാരി ഉപഹാര സമര്‍പ്പണം നടത്തി.അസോസിയേഷന് പ്രസിഡന്റ് എ.പി.കുര്യാക്കോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്,മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എന്‍.സുരേന്ദ്രന് നായര്‍,ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്,ജോസ് സൈമണ്‍,പി.ജെ.ആഗസ്തി,പി.ടി.ഉലഹന്നാന്,കെ.ആര്.വാസുദേവന്‍,എം.എം.മത്തായി,സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍