ഭക്ഷ്യശാലകളില്‍ പരിശോധന നടത്തി.
പെരിക്കല്ലൂര്‍: മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പെരിക്കല്ലൂര്‍, പട്ടാണിക്കൂപ്പ്, മുള്ളന്‍കൊല്ലി, പാടിച്ചിറ എന്നീ പ്രദേശങ്ങളില്‍ പരിശോധന നടത്തി. അനാരോഗ്യ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കൂടാതെ പുകവലിക്കുവാന്‍ സാഹചര്യമൊരുക്കിയ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിക്ക് കാരണമാകും വിധത്തില്‍ കൊതുക് വളരാന്‍ സാഹചര്യമൊരുക്കിയുള്ള മാലിന്യ കുഴികള്‍, സെപ്റ്റിക്ക് ടാങ്ക് പൈപ്പുകള്‍ എന്നിവ ശരിയായ രീതിയില്‍ മൂടുവാനും, വലകള്‍ ഇട്ട് കൊതുക് പുറത്ത് വരാത്ത രീതിയിലാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്കി. ടൗണിലും വീടുകളിലും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കന്‍ നാട്ടുകാര്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ' ജെ.എച്ച്.ഐ മാരായ സതീഷ് കുമാര്‍, ജിനേഷ് കെ.ബി, ബിനേഷ് പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍