പൊലിക: മികച്ച സ്റ്റാളുകള്‍ക്ക് പുരസ്കാരം നല്കി
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്കൂളില്‍ മെയ് 7 മുതല്‍ 13 വരെ നടന്ന പൊലിക പ്രദര്‍ശന-വിപണനമേളയിലെ മികച്ച സ്റ്റാളുകള്‍ക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ പുരസ്കാരം നല്കി. ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിന്റെ സ്റ്റാളാണ് ഒന്നാംസ്ഥാനം നേടിയത്. വെറ്ററിനറി സര്‍വകലാശാല രണ്ടും ഐ.സി.ഡി.എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, വയനാട് പ്രസ്ക്ലബ്ബ് സെക്രട്ടറി പി.ഒ ഷീജ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 40 സ്റ്റാളുകളൊരുക്കിയ കുടുംബശ്രീക്ക് പ്രത്യേക പുരസ്കാരം നല്കി. കലക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന പരിപാടിയില്‍ സി കെ ശശീന്ദ്രന് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് സുഹാസ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, എ.ഡി.എം കെ.എം രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ നൈനാന് എന്നിവര്‍ ചേര്‍ന്നാണ് ജേതാക്കള്‍ക്ക് സമ്മാനം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍