ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രചരണക്യാമ്പയിന്‍ ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ:മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രചരണക്യാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്ലീഡര്‍ & പബ്ലിക് പ്രോസികൂട്ടര്‍ ജോസഫ് മാത്യുവിനെ വരിക്കാരനായി ചേര്‍ത്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഭാരവാഹികളായ വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, അഡ്വ എ പി മുസ്തഫ കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് കെയംതൊടി, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ട്രഷറര്‍ അസീസ് വെള്ളമുണ്ട, സി കെ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പയിന് വിജയിപ്പിക്കുന്നതിനായി കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ യൂത്ത് ലീഗ് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് ശാഖാ തലങ്ങളില്‍ മെയ് 27ന് ഏകദിന ക്യാമ്പയിനിലൂടെ ആഴ്ചപ്പതിപ്പിന്റെ വരിക്കാരെ ചേര്‍ക്കും. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുസ്്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍